CLUB NEWS

November 1, 2022

Share this on:

ഐ ലീഗിൽ ഗോകുലത്തിന്റെ ആദ്യ ഏഴു കളികൾ മഞ്ചേരിയിൽ

കോഴിക്കോട്, നവംബർ 1:

നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി ഐ ലീഗിലെ ആദ്യ ഏഴു മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കളിക്കും.

ആദ്യ മത്സരം കഴിഞ്ഞ വർഷത്തിലെ രണ്ടാം സ്ഥാനക്കാരായ മുഹമ്മദൻസ് സ്പോര്ട്ടിങ്ങുമായി നവംബർ 12 നു വൈകുനേരം 4 :30 നു പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

കോവിഡിനു ശേഷം ആദ്യമായിട്ടാണ് കാണികളെ അനുവദിച്ചു കൊണ്ട് ഐ ലീഗ് ഹോം എവേ മത്സരങ്ങൾ നടക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷവും തുടർച്ചയായി ഐ ലീഗ് കിരീടം നേടിയ ഗോകുലം ഈ പ്രാവശ്യം കാമറൂൺ കോച്ച് റിച്ചാർഡ് ടോവയുടെ ശിക്ഷണത്തിലാണ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ഐസ്വാൾ എഫ് സി, റിയൽ കാശ്മീർ, ശ്രീനിധി എഫ് സി, കെങ്കേരെ എഫ് സി, സുദേവ ഡൽഹി എഫ് സി, രാജസ്ഥാൻ യുണൈറ്റഡ് എഫ് സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി, ട്രാവു എഫ് സി, ചർച്ചിൽ ബ്രദേഴ്‌സ് എഫ് സി എന്നിവയാണ് മറ്റു ഐ ലീഗ് ക്ലബ്ബുകൾ.

Subscribe our News Letter

Get all the updates from Gokulam Kerala FC