CLUB NEWS

July 11, 2020

Share this on:

കേരളത്തിലെ ഫുട്ബോൾ താരങ്ങൾക്കു പ്രചോദനമാണ് ഗോകുലം പോലെയുള്ള ക്ലബ്ബുകൾ : ഷിബിൽ മുഹമ്മദ്

കേരളത്തിലെ വളർന്നു വരുന്ന ഫുട്ബോൾ താരങ്ങൾക്കു ഗോകുലം പോലെ ഉള്ള ക്ലബ്ബുകൾ ആണ് വേണ്ടതെന്നു ഷിബിൽ മുഹമ്മദ്. കേരളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കും പ്രൊഫഷണൽ ഫുട്ബോളിനെ പരിചയപ്പെടുത്തിയ ക്ലബാണ് ഗോകുലം. റിസേർവ് ടീമിലും മെയിൻ ടീമിലും ഒത്തിരി മലയാളി കളിക്കാർ ഗോകുലത്തിനു ഉണ്ട്. പലരും നല്ല കഴിവുള്ള കളിക്കാർ ആണ്. ഇവരെ ഡെവലപ്പ് ചെയ്യുന്നതിൽ ഗോകുലം വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്, ഷിബിൽ പറയുന്നു.

ഗോകുലത്തിന്റെ റിസേർവ് ടീമിൽ നിന്നും മെയിൻ ടീമിലേക്കു വന്നു മികച്ച പ്രകടനം കാഴ്ച വെയ്ച്ച കളിക്കാരനാണ് മലപ്പുറം സ്വദേശിയായ ഷിബിൽ. കഴിഞ്ഞ സീസണിൽ ഗോകുലത്തിനു വേണ്ടി നാല് ഗോളുകളും ഷിബിൽ നേടി.

ഡ്യൂറൻഡ് കപ്പിൽ പ്രകടനം ആയിരിന്നു ഷിബിലിനു ഐ ലീഗിൽ തിളങ്ങാൻ പ്രചോദനമായത്. “ഡ്യൂറൻഡ് കപ്പ് വിജയം ഞങ്ങൾ കളിക്കാർക്ക് ഒത്തിരി ആത്മവിശ്വാസം നൽകി. എന്റെ കൂടെ മെയിൻ ടീമിൽ കളിച്ച ജസ്റ്റിൻ, മായകണ്ണൻ, രാഹുൽ കെ പി, സഞ്ജു എന്നിവർക്കു അതു ഒരു പുതിയ അനുഭവം ആയിരിന്നു. കേരള പോലീസിൽ ചേർന്ന സഞ്ജു ഒഴികെ എല്ലാവര്ക്കും അവസരം കിട്ടിയപ്പോൾ ഐ ലീഗിലും തിളങ്ങാൻ പറ്റി,” ഷിബിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഗോകുലത്തിന്റെ റിസേർവ് ടീമിൽ നിന്നും അഞ്ചു കളിക്കാരെ ആണ് മെയിൻ ടീമിലേക്കു പ്രൊമോട്ട് ചെയ്തത്. ഈ വർഷവും കൂടുതൽ കളിക്കാർക്ക് മെയിൻ ടീമിൽ അവസരം കിട്ടുവാൻ ആണ് സാധ്യത.

“മറ്റു എല്ലാ ക്ലബ്ബുകൾ നോക്കിയാലും ഡെവലൊപ്മെന്റ് കളിക്കാർക്ക് വളരെ കുറച്ചു അവസരങ്ങളെ സീനിയർ ടീമിൽ കിട്ടാറുള്ളു. പക്ഷെ ഇവിടെ കൂടുതൽ പ്രാതിനിധ്യം നൽകുന്നത് വളർന്നു വരുന്ന താരങ്ങൾക്കാണ്. ഇത് കേരളത്തിലെ കളിക്കാർക്ക് നല്ല രീതിയിൽ ഗുണം ചെയ്യും,” ഷിബിൽ പറഞ്ഞു.

നാല് ഗോൾ അടിച്ചെങ്കിലും ഇനിയും കളി മെച്ചപ്പെടാൻ ഉണ്ടെന്നാണ് ഷിബിൽ കരുതുന്നത്. “പഞ്ചാബിനെതിരെ കോഴിക്കോട് നടന്ന കളിയിൽ ഞാൻ ഒരു ഓപ്പൺ ചാൻസ് ഗോൾ അടിക്കാതെ മാർക്കസിനു പാസ് നൽകി അവസരം കളഞ്ഞു. അതു ജയിച്ചിട്ടുണ്ടായിരുനെൽ നമ്മൾക്ക് രണ്ടാം സ്ഥാനത്തു എത്താമായിരിന്നു. ഇങ്ങനെ ഉള്ള അവസരങ്ങൾ കിട്ടിയാൽ ഗോൾ അടിക്കാം എന്ന ആത്മവിശ്വാസം എനിക്കുണ്ട്,” ഷിബിൽ പറഞ്ഞു.

“ഇപ്പോൾ സ്ഥിരമായി ട്രെയിൻ ചെയുന്നുണ്ട്. അടുത്ത സീസണിൽ എല്ലാ കളികളും കളിക്കണം എന്നാണ് ആഗ്രഹം. ഈ കഴിഞ്ഞ സീസണിൽ വളരെയധികം പഠിക്കാനും മെച്ചപ്പെടാനും പറ്റി,” ഷിബിൽ പറഞ്ഞു. മാത്രമേ സീനിയർ ടീമിൽ അവസരം കിട്ടാറുള്ളു. പക്ഷെ ഇവിടെ കൂടുതൽ പ്രാതിനിധ്യം നൽകുന്നത് വളർന്നു വരുന്ന താരങ്ങൾക്കാണ്. ഇത് കേരളത്തിലെ കളിക്കാർക്ക് നല്ല രീതിയിൽ ഗുണം ചെയ്യും,” ഷിബിൽ പറഞ്ഞു.

Subscribe our News Letter

Get all the updates from Gokulam Kerala FC