CLUB NEWS

March 3, 2022

Share this on:

കൊൽക്കത്ത, മാർച്ച് 3: കല്യാണി സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ ഗോകുലം-നെറോക്ക മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ആദ്യം മുതലേ രണ്ടു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ, ഗോൾ നേടുവാൻ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടായിരിന്നു. എന്നിരുന്നാലും കളി സമനിലയിൽ തീരുകയായിരിന്നു.

ഗോകുലത്തിനു വേണ്ടി ആദ്യ അവസരം സൃഷ്ടിച്ചത് 11 ആം മിനുട്ടിൽ ജിതിനു ആയിരിന്നു . പക്ഷെ ജിതിന്റെ ഷോട്ട് നെറോക്ക പ്രതിരോധ നിരക്കാരന്റെ ദേഹത്ത് തട്ടി പുറത്തേക്കു പോവുക ആയിരിന്നു.

ഗോകുലത്തിന്റെ ജമൈക്കൻ താരം ജോർദാൻ ഫ്ലെച്ചരും സ്ലോവാക്കിൻ ഫോർവേഡ് ലൂക്കയും ഒട്ടനവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്‌ഷ്യം കണ്ടില്ല.

 

രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂട്ടുവാൻ ഗോകുലം പരിശീലകൻ വിൻസെൻസോ റൊണാൾഡ്‌ സിങിനെ മാറ്റി ശ്രീകുട്ടനെ കൊണ്ടുവന്നു. രണ്ടാം പകുതിയിലും അവസരങ്ങൾ തുടരെ ഉണ്ടായിട്ടും രണ്ടു ടീമുകൾക്കും ഗോൾ നേടുവാൻ കഴിഞ്ഞില്ല.

പല സമയത്തും നെറോക്ക ബോക്സിലേക്ക് പന്തുമായി വന്ന ഗോകുലം കളിക്കാർക് അവരുടെ പ്രതിരോധത്തെ മറികടക്കുവാൻ കഴിഞ്ഞില്ല.

“ഒട്ടനവധി അവസരങ്ങൾ കിട്ടിയിട്ടും നമ്മുക്ക് ഗോൾ നേടുവാൻ കഴിഞ്ഞില്ല. നമ്മുടെ പ്രധിരോധ നിര നല്ലവണ്ണം കളിച്ചു. പക്ഷെ ഗോളുകൾ നേടാതെ മുന്നോട്ടു പോകുവാൻ കഴിയില്ല,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ മത്സര ശേഷം പറഞ്ഞു.

ഗോകുലത്തിന്റെ അടുത്ത മത്സരം റിയൽ കാശ്മീർ എഫ് സിയുമായി മാർച്ച് 7 നു കല്യാണി സ്റ്റേഡിയത്തിൽ നടക്കും

Subscribe our News Letter

Get all the updates from Gokulam Kerala FC