CLUB NEWS

September 6, 2022

Share this on:

ബാസ്കോ എഫ് സിയെ തകർത്തു ഗോകുലം കേരള എഫ് സി

കേരള വിമൻസ് ലീഗിൽ ബാസ്കോ എഫ് സിയെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി പോയ്ന് ടേബിളിൽ നിലമെച്ചപ്പെടുത്തി ഗോകുലം കേരള എഫ് സി. ആദ്യാവസാനം മികച്ച മുന്നേറ്റങ്ങളും ഒത്തിണക്കവും പുറത്തെടുത്ത ഗോകുലത്തിന് വേണ്ടി വിവിയൻ രണ്ടും ഹർമിലൻ ഒരു ഗോളും നേടി. മലയാളി താരം അഭിരാമി നൽകിയ അസിസ്റ്റിൽ നിന്ന് വിവിയൻ നേടിയ രണ്ടാമത്തെ ഗോൾ കെ ഡബ്ല്യൂ എല്ലിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നായിരുന്നു.

 

 

ബാസ്‌കോയുടെ മുന്നേറ്റങ്ങൾക്ക് ഫലപ്രദമായി തടയിടാനും ഗോകുലം ഡിഫെൻഡേഴ്സന്ന് കഴിഞ്ഞു. ഗോകുലത്തിന്റെ പവിത്രയാണ് കളിയിലെ താരം
സെപ്റ്റംബർ 11 ന് എമിറേറ്റ്സ് എസ് സി യുമായാണ് ഗോകുലം അടുത്തതായി മത്സരിക്കുന്നത്.

ഗോകുലത്തിന്റെ കെനിയൻ താരം ഓമിത ബെർത്ത രണ്ടാം പകുതിയിൽ ആദ്യമായി ടീമിന് വേണ്ടി കളത്തിലിറങ്ങി.

സ്കോർ ഗോകുലം 3 :0 ബാസ്കോ
വിവിയൻ 23 , 51
ഹർമിലാൻ 71

Subscribe our News Letter

Get all the updates from Gokulam Kerala FC