CLUB NEWS

May 19, 2021

Share this on:

വാക്‌സിൻ ചാലഞ്ചിന് ഉബൈദിന്റെ ജേഴ്‌സി ലേലം ചെയ്യും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാൻ ഗോകുലം കേരള എഫ് സിയുടെ ഗോൾ കീപ്പർ സി കെ ഉബൈദ് തന്റെ ഐ ലീഗ് ജേഴ്‌സി ലേലം ചെയ്യുന്നു. വാക്‌സിൻ ചാലഞ്ചിന്റെ ഭാഗമായിട്ടാണ് ലേലം നടക്കുക.

എസ് എഫ് ഐ കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ലേലം നടക്കുന്നത്. ആദ്യമായ് ഐ ലീഗ് കിരീടം നേടി ചരിത്രം കുറിച്ച ഗോകുലം കേരള എഫ് സിയുടെ ഗോൾകീപ്പറാണ് ഉബൈദ്.

ഗോകുലത്തിന്റെ വിജയത്തിൽ സുപ്രധാന പങ്കു വഹിച്ച ഉബൈദിന്റെ ജേഴ്‌സി 15,000 രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലത്തിന് വെയ്ക്കുന്നത്.

“പലരും കോവിഡ് കാരണം കഷ്ടപ്പാടിലാണ് എന്നറിയാം. അത് കൊണ്ട് തന്നെ എസ് എഫ് ഐ പ്രവർത്തകർ എന്നെ സമീപിച്ചപ്പോൾ ഞാൻ സമ്മതിച്ചത്. ഐ ലീഗ് വിജയിച്ച ഈ ജേർസി എനിക്ക് വളരെ പ്രധാനപെട്ടതാണ്. വീട്ടിൽ ഫ്രെയിം ചെയ്തു വെയ്ക്കുവാൻ ആയിരിന്നു ആഗ്രഹിച്ചത്. പക്ഷെ ഈ ജേഴ്‌സി കൊണ്ട് മറ്റുള്ളവർക്കു ഉപകാരം ഉണ്ടാവുമെങ്കിലും എനിക്ക് കൂടുതൽ സന്തോഷമേയുള്ളൂ,” ഉബൈദ് പറഞ്ഞു.

മെയ് 20 നു രാത്രി 8 മണിക്കാണ് ലേലം. കൂടുതൽ വിവരങ്ങൾക്ക് 9567343526, 9633180766 എന്നീ നമ്പറിലേക്കു വിളിക്കുക.

Subscribe our News Letter

Get all the updates from Gokulam Kerala FC