September 3, 2022
Gokulam Kerala FC defeats Don Bosco in the KWL 2022 – ടീം മികവിൽ മുന്നേറി ഗോകുലം

കേരള വിമൻസ് ലീഗിൽ ഗോകുലം ജൈത്രയാത്രതുടരുന്നു.തുടർച്ചയായ രണ്ടാമത്തെ കെ ഡബ്ലിയുഎൽ മാച്ചിൽ ഡോൺ ബോസ്കോ എഫ് എ യെ എതിരില്ലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി.
തുടക്കം മുതൽ അക്രമിച്ചുകളിച്ച ഗോകുലം കളിയുടെ ഒരു ഘട്ടത്തിലും ഡോൺ ബോസ്കോക്ക് അവസരങ്ങളൊന്നും നൽകിയില്ല. ആദ്യപകുതിയിൽ ഗോകുലത്തിന് വേണ്ടി രണ്ടു ഗോളുകൾ നേടിയത് ഗോകുലത്തിന്റെ വിദേശതാരം വിവിയൻ ആണ്. രണ്ടാം പകുതിയിൽ ഒരുഗോൾ കൂടെ നേടിയ താരം ഹാട്രിക് തികച്ചു. ഹർമിലൻ കൗർ രണ്ടും മലയാളി താരം മാനസ ഒരു ഗോളുമായി വലനിറച്ചു. ഹറമിലനാണ് കളിയിലെ താരം സെപ്തംബർ 6 ന്ന് ബാസ്കോ എഫ് സി യെ യാണ് ഗോകുലം അടുത്ത കളിയിൽ നേരിടുന്നത്.
സ്കോർ ഗോകുലം 6 -0 ഡോൺ ബോസ്കോ
വിവിയൻ 19 ,25 ,89
ഹർമിലാൻ 66 , 81
മാനസ 74